Wednesday, December 22, 2010

ഞാന്‍ റിയാലിറ്റി ഷോവില്‍ .


ആര്‍ച്ച

കേരളത്തിലെ ആദ്യ വിദ്യാഭ്യാസ റിയാലിറ്റി ഷോ ആയ ഹരിതവിദ്യാലയത്തിലേക്ക്എന്റെ സ്കൂള്‍ ആയ
ഗവ: എച്.എസ്‌അവനവഞ്ചേരിക്ക് അവസരം ലഭിച്ചു. കേരളത്തില്‍ നിന്ന് മൊത്തം നൂട്ടിയിരുപതിയെഴ്‌
സ്കൂളുകളാണ് പങ്കെടുത്തത്. സ്കൂളിലെ ഷൂട്ടിംഗ് കഴിഞ്ഞു. രണ്ടായിരതിപ്പത്ത് നവംബര്‍ എരുപത്തിയഞ്ചിനായിരുന്നു ഷൂട്ടിംഗ്. ഞങ്ങളിതാ പടിയിറങ്ങാന്‍ പോകുന്നു. പടിയിറങ്ങുമ്പോള്‍ എന്റെ മനസ്സിലെക്കൊടിയെത്തുന്നത്
എന്‍ വിയുടെ ഒരു ഗാനമാണ്
ഒരു വട്ടം കൂടിയെന്‍ ഓര്‍മ്മകള്‍ മേയുന്ന ...................
സ്കൂളില്‍ നിന്ന് മികവുറ്റ ആറു കുട്ടികളെ തിരഞ്ഞെടുത്തു. കുട്ടികള്‍ ആര്‍ച്ച,അമൃത,അഞ്ചിത,രാഗി,മാളവിക,ഹരി.
ഇരുപത്തിയഞ്ചാം തീയതി രാവിലെ ഒന്പതുമുപ്പതിനു സ്കൂളില്‍ നിന്ന് പുറപ്പെട്ടു.യാത്രാസംഖതില്‍ ഞങ്ങളുടെ
ഹെഡ് മിസ്ട്രെസ്സ് ശ്രീമതി,രാധാദേവി അമ്മ,പി ടി പ്രസിഡണ്ട്‌ ബാലചന്ദ്രന്‍,ജാഫരുദീന്‍,പ്രഭാകരന്‍,
രെശ്മിസുജാറാണിവത്സലകുമാരി എന്നിവര്‍ ഉണ്ടായിരുന്നു.
അങ്ങോട്ടുള്ള യാത്രയില്‍ കാറിനകം ശാന്തം.പിന്‍ സൈലെന്‍സ് എന്നൊക്കെ പറയുന്നത് പോലെ.ഷൂട്ടിങ്ങിന്റെ
കാര്യങ്ങളൊക്കെ ഓര്‍ത്തിട്ടു ആകെ ഒരു പേടി.
ഹോ! എന്റീശ്വരാ ആദ്യമായി ഒരു റിയാലിറ്റി ഷോവില്‍. പതുമുപ്പതോടെ അവിടെയെത്തി.വിചാരിച്ച പോലെയൊന്നുമല്ല. ഞങ്ങളെ ആദ്യം വരവേറ്റത് അവിടെത്തെ കാപ്പിയായിരുന്നു. കിടിലന്‍ കാപ്പി.
അതുകഴിഞ്ഞ് പ്രാക്ടീസ് തന്നെ പ്രാക്ടീസ്.അവിടെ നിന്നവരെയൊക്കെ പരിചയപ്പെട്ടു.വയനാട്ടിലെ ഒരു കുട്ടി
ചോദിച്ചു ഏതുസ്കൂളില്‍ പഠിക്കുന്നു? ഞാന്‍ മറുപടി നല്‍കി ഞാന്‍ അവനവഞ്ചേരി സ്കൂളില്‍ പഠിക്കുന്നു.
ഇത് കേട്ടപ്പോഴേ കുട്ടിയുടെ മുഖത്തൊരു അതിശയ ഭാവം.പെരുകെട്ടിട്ടാവാംഅവനവഞ്ചേരി ഞാന്‍ പേരിനു പിന്നിലെ പൊരുള്‍ പറഞ്ഞുകൊടുത്തു.എന്താണെന്നല്ലേ ആവണി തമ്പുരാട്ടിയുടെ ഭരണകാലത്ത് ഇത് ആവനിശ്ശേരി
ആയിരുന്നു. സ്വാതന്ദ്ര്യ സമരവുമായി ബന്ധപ്പെട്ടു വളരെ പ്രാധാന്യം അര്‍ഹിക്കുന്ന ഒന്നാണ് ആറ്റിങ്ങല്‍ കലാപം.
അങ്ങനെ ആവനിശ്ശേരി പറഞ്ഞു പറഞ്ഞു അവനവഞ്ചേരി ആയി മാറി. അത് കഴിഞ്ഞപ്പോള്‍ സി_ ഡിറ്റിന്റെ ഷൂട്ടിങ്ങിന് വേണ്ടി ഞങ്ങളെ വിളിച്ചു.അവിടെപ്പോയി ഒന്ന് കലക്കി രാഗിയുടെ മാപ്പിളപ്പാട്ടും,മാളവികയുടെ മിമിക്രിയും,ഞങ്ങളുടെ പ്രസംഗവും,ഒക്കെ കഴിഞ്ഞു.
സത്യം പറഞ്ഞാല്‍ സമയം പോയതറിഞ്ഞില്ല ,അപ്പോഴേക്കും ഉച്ചയായിക്കഴിഞ്ഞിരുന്നു.അടുത്തതായി ഉച്ചയൂണ്.
അതിനൊരു സദ്യയുടെ പ്രതീതിയുണ്ടായിരുന്നു.ഉച്ചയൂണ് കഴിഞ്ഞു ഞങ്ങള്‍ ഷൂട്ടിംഗ് കാണാന്‍ കയറി.
ഞങ്ങള്‍ കണ്ടതിലെല്ലാം കുട്ടികളെ കുഴപ്പിക്കുന്നു,ഞങ്ങള്‍ ആകെ പേടിച്ചു വിറച്ചുപോയി.ഒരര്‍ഥത്തില്‍ പറഞ്ഞാല്‍
കുട്ടികളെ ആകെ കുഴപ്പിക്കുന്നു. ദിവസത്തെ ഏഴാമത്തെ ഷൂട്ടിംഗ് ആയിരുന്നു ഞങ്ങളുടേത്. കയ്യൊക്കെ തണുത്തു മരവിച്ചിരിക്കുന്നു. സമയത്ത് മനസ്സില്‍ ഒന്നുമില്ല. ഞങ്ങള്‍ക്കാകെ പേടിയായി ഇനി എന്താ സംഭവിക്കുക,എല്ലാവര്ക്കും മാര്‍ക്ക് വളരെ കുറവാണ്.അപ്പോള്‍ ഞങ്ങളോ. രെശ്മി ടീച്ചര്‍ പറഞ്ഞു നിങ്ങള്‍
എന്തിനാ പേടിക്കുന്നെ നിങ്ങള്‍ ചെയ്ത കാര്യങ്ങളല്ലേ ഇവിടെ പറയുന്നേ സമയത്ത് ഉണ്ണിക്കണ്ണന്‍
നിങ്ങളെ അനഗ്രഹിക്കും.ആറു മണിക്കാണ് ഞങ്ങളുടെ ഷൂട്ടിംഗ് പറഞ്ഞിരിക്കുന്നത് അങ്ങനെ ആറു മണിയായി.
ഇതാ അടുത്തത് ഞങ്ങളാണ്. അവിടെയുള്ള ഒരു ചേച്ചി ഞങ്ങളെ വന്നു വിളിച്ചു.അടുത്തത് നിങ്ങളാണ് വേഗം
തയ്യാരായിക്കൊള്ളൂ.കൃഷ്ണനെ മനസ്സില്‍ വിചാരിച്ചു ഞാനും എന്റെ കൂട്ടുകാരും സ്റ്റേജില്‍ കയറി രണ്ടു വരികളിലായി നിരന്നിരുന്നു. ബാല കൃഷി ശാസ്ത്ര കോണ്‍ഗ്രസില്‍ അവതരിപ്പിച്ച ഒരു ഗാനത്തോടെയാണ് ഞങ്ങള്‍
തുടങ്ങിയത്. പാട്ട് പാടിയപ്പോഴേക്കും ഞങ്ങള്‍ക്ക് ഒരാശ്വാസം കിട്ടി. പാട്ടില്‍ തന്നെ ജഡ്ജസിനുഞ്ഞങ്ങലോടൊരു പ്രത്യേക ഇഷ്ടം തോന്നി.അടുത്തതായി പ്രമിതചേച്ചി ഞങ്ങളെയെല്ലാവരെയുംജഡ്ജസിന് പരിചയപ്പെടുത്തിക്കൊടുത്തു.സ്കൂളിനെ പറ്റിയുള്ള വീഡിയോസ് കാണിച്ചു.
പക്ഷെ അതില്‍ രാഗിയെ കാണിച്ചില്ല.അത് കഴിഞ്ഞു ആദ്യം ആര്‍ വി ജി സര്‍ വത്സല ടീച്ചറോട് ചോദിച്ചു നിങ്ങള്‍ എന്ത് ഗവേഷണ പ്രവര്‍ത്തനമാണ് നിങ്ങള്‍ ചെയ്തിട്ടുള്ളത്?
ടീച്ചര്‍ ഉത്തരം നല്‍കി.അത് കൂടാതെ അതേ ചോദ്യം തന്നെ ഹരിയോടും ചോദിച്ചു.
തുടര്‍ന്ന് അക്ബര്‍ കക്കട്ടില്‍ ഞങ്ങളോട് ചോദിച്ചു എങ്ങനെയാ അവനവഞ്ചേരി എന്ന് പേര് വന്നതെന്ന് ചോദ്യത്തിന് മാളവികയാനുത്തരം നല്‍കിയത് ഞാന്‍ നേരത്തെ പറഞ്ഞിരുന്നില്ലേ അതേ ഉത്തരം തന്നെയാണ് അവള്‍ പറഞ്ഞത്.പിന്നെ ഭാവനെയെ പറ്റിയാണ് ചോദിച്ചത്. ആദ്യം ചോദിച്ചത് എന്നോടായിരുന്നു
എന്താണെന്നോ നീണ്ടുവരുന്ന കാമറയുടെ കൈ കണ്ടിട്ടെന്താണ് ആര്‍ച്ചയ്ക്ക് എന്താണ് തോന്നുന്നത്?
ഞാന്‍ പറഞ്ഞു ഞങ്ങളുടെ ഉള്ളില്‍ എന്തൊക്കെയോ ഉണ്ട് അതൊക്കെ ചോര്‍ത്തിയെടുക്കാന്‍ വരുന്നത് പോലെയുണ്ട്.ഇത് കേട്ട് അവിടെയുണ്ടയിരുന്നവര്‍ കയ്യടിച്ചു. അത് ഞങ്ങള്‍ക്ക് കിട്ടിയ ഒരു അംഗീകാരം തന്നെയായിരുന്നു.അമൃത പറഞ്ഞു ദൈവത്തിന്റെ കൈ ഞങ്ങള്‍ക്ക് മീതെ അനുഗ്രഹം ചൊരിയുന്നത് പോലുണ്ട്.
എന്നാല്‍ രാഗി പറഞ്ഞത് വളരെ വ്യത്യസ്തമായിട്ടാണ് അവള്‍ അതിനെ ഒരു ജെ സി ബി യോടാനുപമിച്ചത്.
അന്യഗ്രഹ ജീവിയുടെ കൈയോടാണ് മാളവിക അതിനെ ഉപമിച്ചത്.
സാറിന്റെ അഭിപ്രായത്തില്‍ ഞങ്ങളെല്ലാവരും നല്ല ഭാവനയുള്ള കുട്ടികളായിരുന്നു.
പിന്നെ കെ ആര്‍ മീര എന്നോട് ചോദിച്ചു ആര്‍ച്ച നല്ല ഭാവനയുല്ലകുട്ടിയാണല്ലോ സ്കൂളിലെ ഏതു ക്ലബ്ബിലെ അംഗമാണ് ഞാനുത്തരം നല്കി സ്കൂളിലെ എല്ലാ ക്ലബ്ബിലും ഞാന്‍ സജീവമായി പ്രവര്‍ത്തിക്കാറുണ്ട്. ഉടന്‍ മറ്റൊരു ചോദ്യം ഏതു ക്ലബാണ് ഇഷ്ടം അങ്ങനെ പറയാന്‍ പറ്റില്ല എല്ലാ ക്ലബ്ബും ഒന്നിനൊന്നു മെച്ചമാണ് എല്ലാം മാത്സര്യ
ബുദ്ധിയോടെയാണ് പ്രവര്‍ത്തിക്കുന്നത്.
ഉടന്‍ ആര്‍ വി ജി സാറിന്റെ ഒരു കമന്റ് അടുത്ത തിരഞ്ഞെടുപ്പിന് നില്‍ക്കണം അവിടെ ഒരു കൂട്ടച്ചിരി ഉയര്‍ന്നു ഞാന്‍ ആകെ ചമ്മിയപോല്ലായി അടുത്ത ചോദ്യം പി റ്റി പ്രസിടന്റിനോടായിരുന്നു സമൂഹത്തില്‍ സ്കൂളിന്റെ പങ്കെന്ത് ?അതിനും ഉത്തരം നല്കി അടുത്തതായി മാര്‍ക്ക്‌ അറിയുവാനുള്ള സമയമായി ഞങ്ങള്ലെല്ലാവരും കണ്ണടച്ച് പ്രാര്‍ഥിച്ചു. പ്രമിതചേച്ചി ഞങ്ങളെ കളിയാക്കി ഞങ്ങളുടെ പ്രയത്നങ്ങള്‍ക്ക് ഫലം ലഭിച്ചു 'തൊണ്ണൂറ്റി നാലേ പോയിന്റ് ഒന്ന് ' ഞങ്ങള്‍ക്ക് സന്തോഷമാടക്കാനായില്ല . നിമിഷം ഞാനായിരുന്നു ലോകത്തിലെ ഏറ്റവും സന്തോഷവതി
എന്ന് പറയാം

അടുത്ത ഘട്ടത്തിലേക്ക് അവസരം ലഭിക്കാനുള്ള പ്രാര്‍ഥനയിലാണ് ഞാനും എന്റെ കൂട്ടുകാരും.

പ്രാര്‍ധിക്കണേ..............................

chandrayan

ചന്ദ്രയാന്‍-movie

hindiday

ഹിന്ദി day




എന്റെ പ്രിയ വിദ്യാലയം. ആദ്യം ഞാന്‍ എന്നെ പരിചയപ്പെടുത്താം എന്റെ പേര് ആര്‍ച്ച.പത്തു ഡി ക്ലാസ്സില്‍
പഠിക്കുന്നു. എനിക്ക് മറ്റെന്തിനെക്കാളും പ്രിയപ്പെട്ട എന്റെ ഹരിത മനോഹര വിദ്യാലയം.
ഏവരെയും ആകര്‍ഷിക്കുന്ന പരിസരം. സ്കൂള്‍ ഗേറ്റ് കടക്കുമ്പോഴേ ഓ എന്‍ വിയുടെ ആ വരികള്‍ മനസ്സിലെക്കോടിയെത്തും.


ഒരു വട്ടം കൂടിയെന്‍ ഓര്‍മ്മകള്‍ മേയുന്ന............................
ചെറുശ്ശേരി

എ.ഡി പതിനഞ്ചാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന മഹാകവി .കോലത്തുനാട് ഭരിച്ചിരുന്ന ഉദയവര്‍മ്മന്റെ സദസ്യനായിരുന്നു. കവിതാവാസനയും ഭാവനയും ഒത്തിണങ്ങിയ കവി. കൃഷ്ണഗാധയാണ് പ്രധാന കൃതി. ഭക്തിയാണ് ഇതില്‍ കൂടുതല്‍ നിറഞ്ഞു നില്‍ക്കുന്നത്.


വള്ളത്തോള്‍ നാരായണമേനോന്‍


മലബാറിലെ വെട്ടത്തുനാട്ടില്‍ വള്ളത്തോള്‍ വീട്ടില്‍ ജനിച്ചു.
പ്രതിപാദ്യത്തില്‍ വൈവിധ്യവും പ്രടിപാധനത്തില്‍ വൈച്ചിത്ര്യവും പുലര്‍ത്തിക്കൊണ്ട് മഹാകാവ്യം മുതല്‍ ഭാവഗീതങ്ങള്‍ വരെ
രചിച്ചു മലയാള കവിതയെ സമ്പുഷ്ടമാക്കിധാരാളം കൃതികള്‍ മലയാളതിലേക്കു വിവര്‍ത്തനം ചെയ്തു.
ചിത്രയോഗം,മഹാകാവ്യം,ബന്ധനസ്ഥനായ അനിരുദ്ധന്‍,മഗ്ദാലനമാരിയം,ശിഷ്യനും മകനും,
തുടങ്ങിയ കാവ്യങ്ങള്‍,സാഹിത്യമഞ്ഞരിയെന്ന പേരില്‍ പതിനൊന്നു കവിത സമാഹാരങ്ങള്‍ തുടങ്ങിയവയാണ് വള്ളത്തോളിന്റെ പ്രധാനകൃതികള്‍.കേരളകലാമണ്ഡലം സ്ഥാപിക്കുന്നതില്‍
പ്രധാനപങ്കു വഹിച്ചു.

Tuesday, December 14, 2010




ഞാന്‍ മാളവിക.ആറ്റിങ്ങല്‍ വിദ്യാഭ്യാസ ജില്ലയിലെ മികച്ച സ്കൂളായ ഗവ:എച്ച്.എസ അവനവഞ്ചേരിയിലെ


പത്താം ക്ലാസ്സ്‌ വിദ്യാര്‍ത്ഥിനിയാണ് ഞാന്‍. ഞാനിപ്പോള്‍ ഏറെ സന്തോഷവതിയാണ്.എന്തെന്നാല്‍ എനിക്ക് കേരളത്തിലെ ആദ്യത്തെ വിദ്യാഭ്യാസ റിയാലിറ്റി ഷോ ആയ 'ഹരിത വിദ്യാലയ'ത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞു.


ഞാനുള്‍പ്പെടെ ആറ്‌ വിദ്യാര്‍ത്ഥികളും ആറ്‌ അധ്യാപകരും പി.ടി.പ്രസിഡന്റും ആയിരുന്നു ഞങ്ങളുടെ


ടീമിലുണ്ടായിരുന്നത്


വിദ്യാര്‍ഥികള്‍


അമൃത ലക്ഷ്മി .ജെ.എം


അന്ജിത.ജി.എല്‍


ആ'ച്ച രാജ്.എം


ഹരികൃഷ്ണന്‍


മാളവിക.എം.എസ


രാഗി.ജി.ആര്‍


അധ്യാപകര്‍


രാധാദേവി ടീച്ചര്‍,എച്ച്.എം


വത്സല കുമാരി ടീച്ചര്‍,സ്റ്റാഫ്‌ സെക്രട്ടറി
ജാഫര്‍ സര്‍


രശ്മി ടീച്ചര്‍


സുജ ടീച്ചര്‍
പ്രഭാകരന്‍ സര്‍


ശ്രീ. ബാലചന്ദ്രന്‍ ,പി.ടി.


Monday, December 13, 2010

ഞാന്‍ മാളവിക.ഗവ:എച്.എസ്‌അവനവഞ്ചേരിയിലെപത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് .

എന്റെ സ്കൂള്‍ അന്തരീക്ഷം ആരെയും ആകര്‍ഷിക്കുന്നതാണ് . ഞങ്ങള്‍ ഇപ്പോള്‍ ആദ്യത്തെ വിദ്യാഭ്യാസ

റിയാലിറ്റി ഷോ ആയ ഹരിതവിദ്യാലയത്തില്‍ പങ്കെടുത്തു .സ്കൂളിന്റെ മുഴുവന്‍ പ്രാര്‍ത്ഥനയും അനുഗ്രഹവും ഞങ്ങളോടൊപ്പം ഉണ്ടായിരുന്നു.ഞങ്ങള്‍ ഷോയില്‍ ഉയര്‍ന്ന സ്കോര്‍ നേടി

Tuesday, December 7, 2010

"ജൈവവൈവിധ്യം നിലനിര്‍ത്തുന്നതില്‍ കാവുകളുടെ പങ്ക് - ഒരു പഠനം"

സ്വാഗതം
ജൈവവൈവിധ്യ വര്‍ഷം- 2010
ഗവ.എച്ച്.എസ് അവനവന്‍ചേരി
തയ്യാറാക്കി അവതരിപ്പിക്കുന്നത് - അഞ്ജലി എസ്.ജെ
സന്ദേശം - "ഒത്തിരി ജീവജാലങ്ങള്‍
ഒരു ഭൂമി
ഒരു ഭാവി"
വിഷയം - "ജൈവവൈവിധ്യം നിലനിര്‍ത്തുന്നതില്‍ കാവുകളുടെ പങ്ക് - ഒരു പഠനം"

ലക്ഷ്യങ്ങള്‍ -
1. ആവാസവ്യവസ്ഥയുടെ സംരക്ഷണത്തിന് കാവുകള്‍ക്ക് പങ്കുണ്ടോ എന്ന് കണ്ടെത്തുക.
2. ആഗോളതാപനം കുറയ്ക്കാന്‍ കാവുകള്‍ സഹായകമാകാറുണ്ടോ എന്ന് കണ്ടെത്തുക.
3. ജലദൗര്‍ലഭ്യം കുറയ്ക്കാന്‍ കാവുകള്‍ എത്രത്തോളം സഹായകമാകുന്നു എന്ന് ചോദ്യാവലിയിലൂടെയും നിരീക്ഷണത്തിലൂടെയും കണ്ടെത്തുക.
4. കാവും കാടും തമ്മിലുള്ള ബന്ധം മനസ്സിലാക്കുക.
5. ജൈവവൈവിധ്യം കാവുകളിലൂടെ കരസ്ഥമാകുന്നുണ്ടോ?
6. കാവുകള്‍ക്ക് ശോഷണം ഏതെല്ലാം രീതിയില്‍ സംഭവിക്കുന്നു?
7.ഹൈന്ദവ വിശ്വാസങ്ങള്‍ എങ്ങനെ കാവുകളെ സംരക്ഷിക്കുന്നു എന്ന് മനസ്സിലാക്കുക.
8. കാവുസംരക്ഷണം മനുഷ്യനന്മയുടെ പ്രതിഫലനമാകുമോ?
9. പഠനത്തിലൂടെ കണ്ടെത്തിയ വസ്തുതകള്‍ സമൂഹത്തിനുമുന്‍പാകെ വ്യക്തമായി അവതരിപ്പിക്കുക.
10. കണ്ടെത്തലുകളെ അടിസ്ഥാനപ്പെടുത്തി പൊതുജനബോധവത്കരണത്തിനുള്ള പോസ്റ്റര്‍, പത്രിക, വാര്‍ത്ത തുടങ്ങിയവ നിര്‍മിക്കുക.

എന്തുകൊണ്ട് ഈ പ്രോജക്ട് ഏറ്റെടുത്തു?
15000 വര്‍ഷമായി നശിച്ചുകൊണ്ടിരിക്കുന്ന ജൈവവൈവിധ്യം തിരിച്ചുകൊണ്ടുവരുവാന്‍ ഇനി സാധിക്കില്ല.എന്നിരുന്നാലും അവനവനു കഴിയുന്ന തരത്തില്‍ ഉള്ളതിനെ നിലനിര്‍ത്താന്‍ ശ്രമിക്കണം എന്ന ആശയം പ്രചരിപ്പിക്കുവാനായി ഈ പഠനപ്രോജക്ട് ഞാ൯ ഏറ്റെടുക്കുന്നു.
സാമ്പിള്‍ തിരഞ്ഞെടുപ്പ്
ആറ്റിങ്ങല്‍ പ്രദേശത്തെ കാവുകളില്‍ നിന്നും പല ഭാഗത്തുള്ള പത്ത് കാവുകള്‍ പഠനത്തിനായി തിരഞ്ഞെടുത്തു. ആ കാവുകള്‍ക്ക് സമീപം താമസിക്കുന്നവരില്‍ നിന്നും വിവരം ശേഖരിച്ചു.
വിവര ശേഖരണ സാമഗ്രികള്‍
അഭിമുഖം
നിരീക്ഷണം
ചോദ്യാവലി
സി.ഡി
ഇന്റര്‍നെറ്റ്
ഇ.ബുക്ക്
ആനുകാലിക പ്രസിദ്ധീകരണങ്ങള്‍
റഫറന്‍സ് ഗ്രന്ഥങ്ങള്‍

വിവരങ്ങളുടെ ക്രോഡീകരണം

ഞാന്‍ വിവരശേഖരണത്തിനായി സമീപിച്ച വീടുകളിലുള്ള 100 ശതമാനം പേരും കാവ് സംരക്ഷിക്കപ്പെടേണ്ടതാണ് എന്ന അഭിപ്രായക്കാരാണ്.കാവുകളും ആവാസവ്യവസ്ഥയും തമ്മില്‍ അഭേദ്യമായ ബന്ധമാണ് എന്ന് അഭിമുഖത്തിലൂടെയും നിരീക്ഷണത്തിലൂടെയും മനസ്സിലാക്കി.
നിഗമനങ്ങളും കണ്ടെത്തലുകളും
1. പരിചിതവും അപരിചിതവുമായ അനേകായിരം ജീവജന്തുജാലങ്ങളുടെ ആവാസകേന്ദ്രമാണ് കാവുകള്‍.
2. "ആഗോളതാപനത്തിന് മരമാണ് മറുപടി "എന്ന് വനംവകുപ്പിന്റെ പ്രഖ്യാപനത്തിന് എത്രയോ മുന്‍പു തന്നെ താപനം കുറയ്ക്കുവാനുള്ള മാര്‍ഗമായി കാവുകളെ പൂര്‍വികര്‍ കണ്ടിരുന്നു എന്ന് ഞാന്‍ മനസ്സിലാക്കി.
3. വരള്‍ച്ചയില്‍ പോലും വറ്റാത്ത നീരുറവകള്‍ കാവുകള്‍ പ്രദാനം ചെയ്യുന്നു.
4. "ഒറ്റ മരം കാവല്ല" എന്ന പഴമൊഴിയെ സാധൂകരിക്കുന്നവയാണ് കാവുകള്‍. വന്‍മരങ്ങളും കുറ്റിച്ചെടികളും വള്ളിപ്പടര്‍പ്പുകളും പുല്‍വര്‍ഗ്ഗങ്ങളും പലതരം ജന്തുക്കളും പക്ഷികളും വസിക്കുന്ന കാവുകള്‍, കാടുകളുടെ ചെറു പതിപ്പ് തന്നെയാണ്.
5. കാവുകള്‍ ജൈവവൈവിധ്യത്തിന്റെ കേദാരം തന്നെയാണ്. ജൈവവൈവിധ്യം നിലനിര്‍ത്തുന്നതില്‍ കാവുകള്‍ക്ക് വളരെയേറെ പങ്കുണ്ട് എന്ന് ഈ പഠനത്തിലൂടെ ഞാന്‍ കണ്ടെത്തി.
6.ആരാധനയുമായി ബന്ധപ്പെടുത്തി ഹൈന്ദവര്‍ കാവുകളെ സംരക്ഷിച്ചുപോരുന്നു. എന്റെ പ്രദേശത്തുള്ള കാവുകള്‍ ആരാധനയുടെ പേരില്‍ സംരക്ഷിച്ചുപോരുന്നവയാണ്.
7. കാവുകളുടെ സംരക്ഷണം വിവിധ ജന്തുജാലങ്ങളുടെ സംരക്ഷണമാണ്.അതിലൂടെ മനുഷ്യരാശിക്കുതന്നെ നന്മയുണ്ടാകുന്നു.
8. കേരളത്തില്‍ പൊതുവേ കാവുകള്‍ക്ക് ശോഷണം സംഭവിച്ചുകൊണ്ടിരിക്കുന്നു. എന്നാല്‍ എന്റെ പ്രദേശത്തുള്ള കാവുകള്‍ക്ക് ശോഷണം താരതമ്യേന കുറവാണ് എന്ന നിഗമനത്തിലെത്തിച്ചേര്‍ന്നു.

നിര്‍ദേശങ്ങള്‍
1. ജൈവവൈവിധ്യത്തിന്റെ കലവറയായ കാവുകള്‍ സംരക്ഷുക്കാന്‍ സമൂഹം പ്രതിജ്ഞാബന്ധമാകണം.
2. കേരളത്തിലെ കാവുകളെക്കുറിച്ചുള്ള സര്‍വേ തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ നടത്തി പൂര്‍ണമായുള്ള സംരക്ഷണം സര്‍ക്കാര്‍ ഏറ്റെടുക്കേണ്ടതാണ്.
3. അനധികൃതമായ കയ്യേറ്റത്തിനെതിരേ ശക്തമായ നിയമം കൊണ്ടുവരണം.
4. കാവുകള്‍ക്കു ചുറ്റുമുള്ള ജലസ്രോതസ്സുകള്‍ മറ്റുള്ള പ്രദേശത്തുകൂടി വിനിയോഗിക്കേണ്ടതാണ്.
5. ജൈവവൈവിധ്യവര്‍ഷാചരണം 2010- ല്‍ മാത്രം ഒരുങ്ങാതെ വിദ്യാര്‍ത്ഥികളായ നമ്മള്‍ തുടര്‍ന്നും ഏറ്റെടുത്തു നടത്തണം.

നന്ദി

ഈ പ്രോജക്ട് ചെയ്യാന്‍ സഹായിച്ച വ്യക്തികള്‍ക്കും, അധ്യാപകര്‍ക്കും, കൂട്ടുകാര്‍ക്കും ഞാന്‍ നന്ദി രേഖപ്പെടുത്തുന്നു.

പ്രോജക്ട് പ്രവര്‍ത്തനങ്ങള്‍

ഓഗസ്റ്റ് 10 മുതല്‍ 22 വരെ - വിഷയം തിരഞ്ഞെടുക്കല്‍, ചര്‍ച്ച, ആസൂത്രണം
സെപ്തംബര്‍ 1 മുതല്‍ 15 വരെ - ചോദ്യാവലി നിര്‍മ്മാണം
15 മുതല്‍ 30 വരെ - വിവരശേഖരണം
ഒക്ടോബര്‍ 1 മുതല്‍ 31 വരെ - സര്‍വ്വേ
നവംബര്‍ 1 - അഭിമുഖം
നവംബര്‍ 2,3,4,5 - കാവുസന്ദര്‍ശനവും നിരീക്ഷണവും
നവംബര്‍ 5 മുതല്‍ 10 വരെ - ക്രോഡീകരണം
നവംബര്‍ 10 മുതല്‍ 15 വരെ - തയ്യാറെടുപ്പ്

Monday, December 6, 2010

സാമ്പത്തിക ശാസ്ത്രം

അന്താരാഷ്ട്രനാണയനിധി

ഹ്രസ്വകാല സാമ്പത്തിക പ്രശ്നങ്ങള്‍ പരിഹരിക്കുന്നു.
ആഗോളതലത്തില്‍ ധനകാര്യ വിനിമയം സംരക്ഷിക്കുന്നു സുസ്ഥിരമാക്കുന്നു
സന്തുലിതമാക്കുന്നു.


ലോകബാങ്ക്


മൂലധന പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തുന്നു.
ദീര്ഖകാല സാമ്പത്തിക പ്രശ്നങ്ങള്‍ പരിഹരിക്കുന്നു.

സ്വാഗതം
പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ അവതരിപ്പിക്കുന്ന പഠന പ്രോജക്ട്
വിഷയം : "കരനെല്‍ക്കൃഷിയുടെ പ്രായോഗിക ശാസ്ത്രം; കരകുളത്തെ കരനെല്‍കൃഷിയെ മുന്‍നിര്‍ത്തി ഒരു പഠനം"

അവതരിപ്പിക്കുന്നത്:
അമൃതലക്ഷ്മി. ജെ.എം 10 . D
അനുജ ശങ്കര്‍ 10 . B
ലക്ഷ്യങ്ങള്‍ :
1. കരനെല്‍കൃഷിക്കുവേണ്ട അടിസ്ഥാന സൗകര്യങ്ങള്‍
2. കരനെല്‍കൃഷിയുടെ പ്രായോഗിക ശാസ്ത്രം
3.കരനെല്‍കൃഷിയും കാലാവസ്ഥയും
4. കരനെല്‍കൃഷി - സാധ്യതകളും പരിമിതികളും
5. കരനെല്‍കൃഷി - വയലിലും കരയിലും

പ്രോജക്ട് ഏറ്റെടുക്കാനുണ്ടായ സാഹചര്യം -
1. ഒരു സാമൂഹ്യപ്രശ്നമായി ഭക്ഷ്യസുരക്ഷ മാറുന്നത്
2. നെല്‍കൃഷി നാള്‍ക്കുനാള്‍ കുറഞ്ഞുവരുന്നത്
3. അനധികൃതമായി പാടങ്ങള്‍ നികത്തപ്പെടുന്നത്
4. നെല്ലരിയുടെ ഉത്പാദനത്തില്‍ താത്പര്യം കുറയുന്നത്
5. നിലവിലുള്ള കൃഷിസമ്പ്രദായങ്ങളെ വെല്ലുവിളിച്ചുകൊണ്ട് കരകുളത്തെ കര്‍ഷകര്‍ നെല്ലിനു ജലസേചനം നടത്താന്‍ തയ്യാറയത്.
6. കരനെല്‍കൃഷിയുടെ കാര്‍ഷിക പ്രത്യേകത കരകുളം മാതൃകയില്‍ നിന്നും മനസ്സിലാക്കുന്നതിന്- എന്നീ കാരണങ്ങളാലാണ് ഞങ്ങളീ പ്രോജക്ട് ഏറ്റെടുത്തത്.

സാമ്പിള്‍ തിരഞ്ഞെടുപ്പ്
കരകുളം പ്രദേശത്തെ 100 കര്‍ഷകരെ പഠനത്തിനായി തിരഞ്ഞെടുത്തു.

വിവരശേഖരണ സാമഗ്രികള്‍
അഭിമുഖം
നിരീക്ഷണം
ചോദ്യാവലി
ആനുകാലിക പ്രസിദ്ധീകരണങ്ങള്‍
കരനെല്‍പ്പാടങ്ങളില്‍ നിന്നും ശേഖരിച്ച സാമ്പിളുകള്‍
പരീക്ഷണ പ്രവര്‍ത്തനങ്ങള്‍

വിവരങ്ങളുടെ ക്രോഡീകരണം
കരനെല്‍കൃഷിയിലൂടെ ഇന്ന് കൈമോശം വന്നുകൊണ്ടിരിക്കുന്ന കാര്‍ഷിക ജൈവവൈവിധ്യം സംരക്ഷിക്കാന്‍ സാധിക്കുമെന്ന് മനസ്സിലായി.

നിഗമനങ്ങളും കണ്ടെത്തലുകളും
1. ഒരു വാണിജ്യകൃഷി എന്നതിനപ്പുറം കരകുളവും തഴക്കരയും മുന്നോട്ട് വയ്ക്കുന്ന വീട്ടുമുറ്റത്തെ കൃഷി ഒരു ഉദ്യാനകൃഷി എന്ന രീതിയില്‍ സംഘടിപ്പിച്ചാല്‍ ഓരോ വീടുകളെയും ഭക്ഷ്യസുരക്ഷയുടെ കണ്ണികളായി കൊണ്ടുവരാന്‍ കഴിയും.
2. ഇന്ന് കൈമോശം വന്നുകൊണ്ടിരിക്കുന്ന കാര്‍ഷിക ജൈവവൈവിധ്യം കരനെല്‍കൃഷിയിലൂയെ സംരക്ഷിക്കാന്‍ സാധിക്കും
3. ഒരു പാഠം ഒരുങ്ങുമ്പോള്‍ ഒരു വ്യവസ്ഥിതിയെ നാം സൃഷ്ടിക്കുകയും പരിപാലിക്കുകയും സംരക്ഷിക്കുകയുമാണ് ചെയ്യുന്നത്.
4.മഴയെ ആശ്രയിച്ചു ചെയ്ത കരനെല്‍കൃഷി ഒരു വന്‍വിജയമായിരുന്നു. എന്നാല്‍ ഇന്ന് കാലാവസ്ഥ കര്‍ഷകന് അനുകൂലമല്ല എന്നും അതിനെ എങ്ങനെ പ്രയോജനപ്പെടുത്താമെന്നും ഈ പ്രോജക്ടിലൂടെ ഞങ്ങള്‍ക്ക് മനസ്സിലായി.

നന്ദി
മൂന്നു മാസം നീണ്ടുനിന്ന ഈ പ്രോജക്ട് ചെയ്യാന്‍ ഞങ്ങളെ സഹായിച്ച അധ്യാപകര്‍ക്കും, പഞ്ചായത്ത് അധികൃതര്‍ക്കും, കൂട്ടുകാര്‍ക്കും, മറ്റു വ്യക്തികള്‍ക്കും ഞങ്ങള്‍ നന്ദി രേഖപ്പെടുത്തുന്നു.

ഞങ്ങള്‍ ചെയ്ത കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍
1. കര്‍ഷകര്‍, കര്‍ഷകസംഘങ്ങള്‍, വനിതാപുരുഷസംഘങ്ങള്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ക്കെല്ലാം കരനെല്‍കൃഷിയറിവ് പകര്‍ന്നു.
2.കരനെല്‍കൃഷിയുമായി ബന്ധപ്പെട്ട് സ്കൂളില്‍ സെമിനാര്‍ അവതരിപ്പിച്ചു.
3.നിരവധി മാധ്യമങ്ങളിലും, കൃഷിശാസ്ത്ര കോണ്‍ഗ്രസ്സിലും ഞങ്ങളീ പ്രോജക്ട് അവതരിപ്പിച്ചു.

ഇത്തിരി സ്ഥലത്ത് വീട്ടിലും സ്കൂളിലും കരനെല്‍കൃഷി ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് ഞങ്ങളിപ്പോള്‍. ഈ ശാസ്ത്രവര്‍ഷത്തില്‍ നാടിന് പ്രയോജനപ്പെടുന്ന ഒരു ഗവേഷണ പഠനം സംഘടിപ്പിക്കാനായതിന്റെ സന്തോഷം ശാസ്ത്രലോകവുമായി പങ്കുവച്ചുകൊണ്ട് ഈ ഗവേഷണ പ്രോജക്ട് ശാസ്ത്രലോകത്തിനുവേണ്ടി സമര്‍പ്പിക്കുന്നു....................

KEY BOARD LETTERS (ഇംഗ്ലീഷ് & മലയാളം)



~ൊ ! @ #‍ $ % ^ & * ( ) _ + |
` 1 2 3 4 5 6 7 8 9 0 - = \


Qൗ W ൈ Eാ R ീ T ൂ Yബ Uഹ Iഗ Oദ Pജ { ഡ }ഞ
[ ]


Aോ Sേ D് Fി Gു Hപ Jര Kക Lത : ഛ "ഠ
;ച 'ട


Zെ Xം Cമ Vന Bവ Nല Mശ < ഷ > ?
, . /യ