Tuesday, December 7, 2010

"ജൈവവൈവിധ്യം നിലനിര്‍ത്തുന്നതില്‍ കാവുകളുടെ പങ്ക് - ഒരു പഠനം"

സ്വാഗതം
ജൈവവൈവിധ്യ വര്‍ഷം- 2010
ഗവ.എച്ച്.എസ് അവനവന്‍ചേരി
തയ്യാറാക്കി അവതരിപ്പിക്കുന്നത് - അഞ്ജലി എസ്.ജെ
സന്ദേശം - "ഒത്തിരി ജീവജാലങ്ങള്‍
ഒരു ഭൂമി
ഒരു ഭാവി"
വിഷയം - "ജൈവവൈവിധ്യം നിലനിര്‍ത്തുന്നതില്‍ കാവുകളുടെ പങ്ക് - ഒരു പഠനം"

ലക്ഷ്യങ്ങള്‍ -
1. ആവാസവ്യവസ്ഥയുടെ സംരക്ഷണത്തിന് കാവുകള്‍ക്ക് പങ്കുണ്ടോ എന്ന് കണ്ടെത്തുക.
2. ആഗോളതാപനം കുറയ്ക്കാന്‍ കാവുകള്‍ സഹായകമാകാറുണ്ടോ എന്ന് കണ്ടെത്തുക.
3. ജലദൗര്‍ലഭ്യം കുറയ്ക്കാന്‍ കാവുകള്‍ എത്രത്തോളം സഹായകമാകുന്നു എന്ന് ചോദ്യാവലിയിലൂടെയും നിരീക്ഷണത്തിലൂടെയും കണ്ടെത്തുക.
4. കാവും കാടും തമ്മിലുള്ള ബന്ധം മനസ്സിലാക്കുക.
5. ജൈവവൈവിധ്യം കാവുകളിലൂടെ കരസ്ഥമാകുന്നുണ്ടോ?
6. കാവുകള്‍ക്ക് ശോഷണം ഏതെല്ലാം രീതിയില്‍ സംഭവിക്കുന്നു?
7.ഹൈന്ദവ വിശ്വാസങ്ങള്‍ എങ്ങനെ കാവുകളെ സംരക്ഷിക്കുന്നു എന്ന് മനസ്സിലാക്കുക.
8. കാവുസംരക്ഷണം മനുഷ്യനന്മയുടെ പ്രതിഫലനമാകുമോ?
9. പഠനത്തിലൂടെ കണ്ടെത്തിയ വസ്തുതകള്‍ സമൂഹത്തിനുമുന്‍പാകെ വ്യക്തമായി അവതരിപ്പിക്കുക.
10. കണ്ടെത്തലുകളെ അടിസ്ഥാനപ്പെടുത്തി പൊതുജനബോധവത്കരണത്തിനുള്ള പോസ്റ്റര്‍, പത്രിക, വാര്‍ത്ത തുടങ്ങിയവ നിര്‍മിക്കുക.

എന്തുകൊണ്ട് ഈ പ്രോജക്ട് ഏറ്റെടുത്തു?
15000 വര്‍ഷമായി നശിച്ചുകൊണ്ടിരിക്കുന്ന ജൈവവൈവിധ്യം തിരിച്ചുകൊണ്ടുവരുവാന്‍ ഇനി സാധിക്കില്ല.എന്നിരുന്നാലും അവനവനു കഴിയുന്ന തരത്തില്‍ ഉള്ളതിനെ നിലനിര്‍ത്താന്‍ ശ്രമിക്കണം എന്ന ആശയം പ്രചരിപ്പിക്കുവാനായി ഈ പഠനപ്രോജക്ട് ഞാ൯ ഏറ്റെടുക്കുന്നു.
സാമ്പിള്‍ തിരഞ്ഞെടുപ്പ്
ആറ്റിങ്ങല്‍ പ്രദേശത്തെ കാവുകളില്‍ നിന്നും പല ഭാഗത്തുള്ള പത്ത് കാവുകള്‍ പഠനത്തിനായി തിരഞ്ഞെടുത്തു. ആ കാവുകള്‍ക്ക് സമീപം താമസിക്കുന്നവരില്‍ നിന്നും വിവരം ശേഖരിച്ചു.
വിവര ശേഖരണ സാമഗ്രികള്‍
അഭിമുഖം
നിരീക്ഷണം
ചോദ്യാവലി
സി.ഡി
ഇന്റര്‍നെറ്റ്
ഇ.ബുക്ക്
ആനുകാലിക പ്രസിദ്ധീകരണങ്ങള്‍
റഫറന്‍സ് ഗ്രന്ഥങ്ങള്‍

വിവരങ്ങളുടെ ക്രോഡീകരണം

ഞാന്‍ വിവരശേഖരണത്തിനായി സമീപിച്ച വീടുകളിലുള്ള 100 ശതമാനം പേരും കാവ് സംരക്ഷിക്കപ്പെടേണ്ടതാണ് എന്ന അഭിപ്രായക്കാരാണ്.കാവുകളും ആവാസവ്യവസ്ഥയും തമ്മില്‍ അഭേദ്യമായ ബന്ധമാണ് എന്ന് അഭിമുഖത്തിലൂടെയും നിരീക്ഷണത്തിലൂടെയും മനസ്സിലാക്കി.
നിഗമനങ്ങളും കണ്ടെത്തലുകളും
1. പരിചിതവും അപരിചിതവുമായ അനേകായിരം ജീവജന്തുജാലങ്ങളുടെ ആവാസകേന്ദ്രമാണ് കാവുകള്‍.
2. "ആഗോളതാപനത്തിന് മരമാണ് മറുപടി "എന്ന് വനംവകുപ്പിന്റെ പ്രഖ്യാപനത്തിന് എത്രയോ മുന്‍പു തന്നെ താപനം കുറയ്ക്കുവാനുള്ള മാര്‍ഗമായി കാവുകളെ പൂര്‍വികര്‍ കണ്ടിരുന്നു എന്ന് ഞാന്‍ മനസ്സിലാക്കി.
3. വരള്‍ച്ചയില്‍ പോലും വറ്റാത്ത നീരുറവകള്‍ കാവുകള്‍ പ്രദാനം ചെയ്യുന്നു.
4. "ഒറ്റ മരം കാവല്ല" എന്ന പഴമൊഴിയെ സാധൂകരിക്കുന്നവയാണ് കാവുകള്‍. വന്‍മരങ്ങളും കുറ്റിച്ചെടികളും വള്ളിപ്പടര്‍പ്പുകളും പുല്‍വര്‍ഗ്ഗങ്ങളും പലതരം ജന്തുക്കളും പക്ഷികളും വസിക്കുന്ന കാവുകള്‍, കാടുകളുടെ ചെറു പതിപ്പ് തന്നെയാണ്.
5. കാവുകള്‍ ജൈവവൈവിധ്യത്തിന്റെ കേദാരം തന്നെയാണ്. ജൈവവൈവിധ്യം നിലനിര്‍ത്തുന്നതില്‍ കാവുകള്‍ക്ക് വളരെയേറെ പങ്കുണ്ട് എന്ന് ഈ പഠനത്തിലൂടെ ഞാന്‍ കണ്ടെത്തി.
6.ആരാധനയുമായി ബന്ധപ്പെടുത്തി ഹൈന്ദവര്‍ കാവുകളെ സംരക്ഷിച്ചുപോരുന്നു. എന്റെ പ്രദേശത്തുള്ള കാവുകള്‍ ആരാധനയുടെ പേരില്‍ സംരക്ഷിച്ചുപോരുന്നവയാണ്.
7. കാവുകളുടെ സംരക്ഷണം വിവിധ ജന്തുജാലങ്ങളുടെ സംരക്ഷണമാണ്.അതിലൂടെ മനുഷ്യരാശിക്കുതന്നെ നന്മയുണ്ടാകുന്നു.
8. കേരളത്തില്‍ പൊതുവേ കാവുകള്‍ക്ക് ശോഷണം സംഭവിച്ചുകൊണ്ടിരിക്കുന്നു. എന്നാല്‍ എന്റെ പ്രദേശത്തുള്ള കാവുകള്‍ക്ക് ശോഷണം താരതമ്യേന കുറവാണ് എന്ന നിഗമനത്തിലെത്തിച്ചേര്‍ന്നു.

നിര്‍ദേശങ്ങള്‍
1. ജൈവവൈവിധ്യത്തിന്റെ കലവറയായ കാവുകള്‍ സംരക്ഷുക്കാന്‍ സമൂഹം പ്രതിജ്ഞാബന്ധമാകണം.
2. കേരളത്തിലെ കാവുകളെക്കുറിച്ചുള്ള സര്‍വേ തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ നടത്തി പൂര്‍ണമായുള്ള സംരക്ഷണം സര്‍ക്കാര്‍ ഏറ്റെടുക്കേണ്ടതാണ്.
3. അനധികൃതമായ കയ്യേറ്റത്തിനെതിരേ ശക്തമായ നിയമം കൊണ്ടുവരണം.
4. കാവുകള്‍ക്കു ചുറ്റുമുള്ള ജലസ്രോതസ്സുകള്‍ മറ്റുള്ള പ്രദേശത്തുകൂടി വിനിയോഗിക്കേണ്ടതാണ്.
5. ജൈവവൈവിധ്യവര്‍ഷാചരണം 2010- ല്‍ മാത്രം ഒരുങ്ങാതെ വിദ്യാര്‍ത്ഥികളായ നമ്മള്‍ തുടര്‍ന്നും ഏറ്റെടുത്തു നടത്തണം.

നന്ദി

ഈ പ്രോജക്ട് ചെയ്യാന്‍ സഹായിച്ച വ്യക്തികള്‍ക്കും, അധ്യാപകര്‍ക്കും, കൂട്ടുകാര്‍ക്കും ഞാന്‍ നന്ദി രേഖപ്പെടുത്തുന്നു.

പ്രോജക്ട് പ്രവര്‍ത്തനങ്ങള്‍

ഓഗസ്റ്റ് 10 മുതല്‍ 22 വരെ - വിഷയം തിരഞ്ഞെടുക്കല്‍, ചര്‍ച്ച, ആസൂത്രണം
സെപ്തംബര്‍ 1 മുതല്‍ 15 വരെ - ചോദ്യാവലി നിര്‍മ്മാണം
15 മുതല്‍ 30 വരെ - വിവരശേഖരണം
ഒക്ടോബര്‍ 1 മുതല്‍ 31 വരെ - സര്‍വ്വേ
നവംബര്‍ 1 - അഭിമുഖം
നവംബര്‍ 2,3,4,5 - കാവുസന്ദര്‍ശനവും നിരീക്ഷണവും
നവംബര്‍ 5 മുതല്‍ 10 വരെ - ക്രോഡീകരണം
നവംബര്‍ 10 മുതല്‍ 15 വരെ - തയ്യാറെടുപ്പ്