Sunday, February 13, 2011


"ദിക്കും വഴിയും തിരിയാത്ത മരുപ്പരപ്പിലകപ്പെട്ട മാനുഷ്യകത്തിന്റെ
വിഷമതകള്‍ എന്നിലേക്ക്‌ എന്നും പകര്‍ന്നു തന്നതുകൊണ്ടു
ഓ എന്‍ വി കവിതകള്‍ എനിക്ക് തീക്ഷ്ണവും മധുരവുമായ അനുഭവങ്ങളായി."


- എം ടി വാസുദേവന്‍ നായര്‍.

കവിതയുടെ സര്‍വജ്ഞ പീടത്തില്‍

എന്‍ വി

മലയാളകവിതയിലെ സൂര്യതെജസ്സായ ഓ എന്‍ വി കുറുപ്പിന് ജ്ഞാനപീട പുരസ്കാരം.സാഹിത്യത്തിനു ഭാരതം നല്‍കുന്ന പരമോന്നത ബഹുമതിയാണ് ജ്ഞാനപീഠം. ജി ശങ്കരക്കുറുപ്പിന് ശേഷം കവിതയ്ക്ക് ഈ പുരസ്കാരം നേടിത്തന്ന മലയാള കവി എന്ന പ്രത്യേകതയും ഈ ജ്നാനപീട ലബ്ധിക്കുണ്ട്.
"വന്നു ഞാ, നൊന്നും പരിഹരിക്കാനല്ല!
വന്നു ഞാന്‍ പാടുവാന്‍ മാത്രമിന്നിങ്ങിവിടെ!
നിങ്ങള്‍ക്കുമെന്നോടൊപ്പം ചേര്‍ന്ന് പാടുവാന്‍!"

എന്‍ വി