Friday, June 24, 2011

vayanadinam

20/06/2011 തിങ്കളാഴ്ച്ച ഗവ.എച്ച്.എസ്.അവനവന്‍ചേരിയില്‍ വായനാദിനം സമുചിതമായി ആചരിച്ചു. ഇതിന്റെ ഭാഗമായി ഒരു സമ്മേളനവും ഗുരുവന്ദനവും നടക്കുകയുണ്ടായി. ഈ സമ്മേളനത്തിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട വാര്‍ഡ് കൗണ്‍സില്‍ ശ്രീ.കൃഷ്ണമൂര്‍ത്തി അവര്‍കള്‍ നിര്‍വ്വഹിച്ചു. സ്കൂള്‍ ഹെഡ്മാസ്റ്റര്‍ ശ്രീ.രവീന്ദ്രക്കുറുപ്പ് അവര്‍കള്‍ അദ്ധ്യക്ഷത നിര്‍വ്വഹിച്ചു.


വായനാദിനാചരണത്തിന്റെ ഭാഗമായി ദീര്‍ഘകാലം ഈ സ്കൂളില്‍ അധ്യാപികയായിരുന്ന ശ്രീമതി.സുമതി ടീച്ചറിനെ വിദ്യാര്‍ഥികള്‍ ചേര്‍ന്ന് പൊന്നാട അണിയിച്ച് ആദരിച്ചു. ശ്രീമതി സുമതി ടീച്ചര്‍ തന്റെ ദീര്‍ഘകാല അനുഭവങ്ങള്‍ വിദ്യാര്‍ഥികളുമായി അല്പനേരം പങ്കുവച്ചു.അതിനു ശേഷം ശ്രീ.നിമി സര്‍ കൃതജ്ഞത പറഞ്ഞ് ഈ സമ്മേളനം അവസാനിപ്പിച്ചു.