ശാസ്ത്ര, ഗണിത, ഐ.ടി മേളകളില്‍ ആറ്റിങ്ങല്‍ ഉപജില്ല ചാമ്പ്യന്മാര്
തിരുവനന്തപുരം: കോട്ടണ്‍ഹില്‍ ഗവ. ഗേള്‍സ്
ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ രണ്ട് ദിവസമായി നടന്ന ജില്ലാ സ്കൂള്‍
ശാസ്ത്രോത്സവത്തിന് കൊടിയിറങ്ങി. ശാസ്ത്രമേളയിലും ഗണിതശാസ്ത്ര മേളയിലും
ഐ.ടി മേളയിലും യഥാക്രമം 141, 269, 93 വീതം പോയന്റ് നേടി ആറ്റിങ്ങല്‍
ഉപജില്ല ഓവറോള്‍ ചാമ്പ്യന്മാരായി. പ്രവൃത്തി പരിചയമേളയില്‍ 40884
പോയന്റ് നേടി നെയ്യാറ്റിന്‍കരയും സാമൂഹിക ശാസ്ത്രമേളയില്‍ 125 പോയന്റ്
നേടി തിരുവനന്തപുരം സൗത്ത് ഉപജില്ലയും ഓവറോള്‍ ചാമ്പ്യന്മാരായി. സമാപന
സമ്മേളനം ഉദ്ഘാടനം ചെയ്ത അഡ്വ.എ. സമ്പത്ത് എം.പി വിജയികള്‍ക്ക് ട്രോഫികര്
വിതരണംചെയ്തു. ഡി.ഡി.ഇ കെ.എം. സോമസുധ അധ്യക്ഷത വഹിച്ചു.
സാമൂഹിക ശാസ്ത്രമേളയില്‍ എല്‍.പി വിഭാഗത്തിലും ഹയര്‍സെക്കന്‍ഡറി വിഭാഗത്തിലും യഥാക്രമം 24ഉം 59ഉം പോയന്റ് നേടിയ തിരുവനന്തപുരം സൗത്ത് ഉപജില്ല ചാമ്പ്യന്മാരായി. യു.പി വിഭാഗത്തിലും ഹൈസ്കൂള്‍ വിഭാഗത്തിലും 36ഉം 40ഉം പോയന്റ് നേടി ബാലരാമപുരം ഉപജില്ല ചാമ്പ്യന്മാരായി. എല്‍.പി വിഭാഗത്തില്‍ 23 പോയന്റ് നേടിയ ആറ്റിങ്ങല്‍ ഉപജില്ല രണ്ടും 18 പോയന്റ് നേടിയ കണിയാപുരം ഉപജില്ല മൂന്നും സ്ഥാനങ്ങള്‍ നേടി. യു.പി വിഭാഗത്തില്‍ 29 പോയന്റ് നേടിയ നെടുമങ്ങാട് ഉപജില്ല രണ്ടും 24 പോയന്റ് വീതം നേടിയ കാട്ടാക്കട, കിളിമാനൂര്‍ ഉപജില്ലകള്‍ മൂന്നും സ്ഥാനങ്ങള്‍ പങ്കിട്ടു. ഹൈസ്കൂള്‍ വിഭാഗത്തില്‍ 33 പോയന്റ് വീതം നേടിയ തിരുവനന്തപുരം സൗത്ത്, ആറ്റിങ്ങല്‍ ഉപജില്ലകള്‍ രണ്ടും 28 പോയന്റ് നേടിയ കണിയാപുരം ഉപജില്ല മൂന്നും സ്ഥാനങ്ങള്‍ നേടി. ഹയര്‍സെക്കന്‍ഡറിയില്‍ 42 പോയന്റ് നേടിയ കാട്ടാക്കട രണ്ടും 37 പോയന്റ് നേടിയ ആറ്റിങ്ങല്‍ മൂന്നും സ്ഥാനങ്ങള്‍ നേടി. പ്രവൃത്തി പരിചയമേളയില്‍ എല്‍.പി വിഭാഗത്തില്‍ പാലോട് ഉപജില്ല(7550 പോയന്റ്)യും യു.പി വിഭാഗത്തില്‍ കിളിമാനൂര്‍ (8970)ഉപജില്ലയും ഹൈസ്കൂള്‍ വിഭാഗത്തില്‍ ആറ്റിങ്ങല്‍ (12996) ഉപജില്ലയും ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ നെയ്യാറ്റിന്‍കര (12187) ഉപജില്ലയും ചാമ്പ്യന്മാരായി. എല്‍.പി വിഭാഗത്തില്‍ നെയ്യാറ്റിന്‍കര (7445) രണ്ടും പാറശാല (7300) മൂന്നും സ്ഥാനങ്ങള്‍ നേടി. യു.പി വിഭാഗത്തില്‍ കാട്ടാക്കട(8135) രണ്ടും ബാലരാമപുരം (8085) മൂന്നും സ്ഥാനങ്ങള്‍ നേടി. ഹൈസ്കൂള്‍ വിഭാഗത്തില്‍ നെയ്യാറ്റിന്‍കര (12137) രണ്ടും കിളിമാനൂര്‍ (12033) മൂന്നും സ്ഥാനങ്ങള്‍ നേടി. ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ തിരുവനന്തപുരം സൗത് (10114) രണ്ടും ആറ്റിങ്ങല്‍ (9682) മൂന്നും സ്ഥാനങ്ങളിലത്തെി. എക്സിബിഷനില്‍ 3625 പോയന്റ് നേടിയ ആറ്റിങ്ങല്‍ ചാമ്പ്യന്മാരായി. തിരുവനന്തപുരം സൗത് (3570) രണ്ടും കണിയാപുരം(3115) മൂന്നും സ്ഥാനങ്ങള്‍ നേടി. ഗണിത ശാസ്ത്രമേളയില്‍ എല്‍.പിയില്‍ ആറ്റിങ്ങല്‍(35), കിളിമാനൂര്‍(24) യു.പിയില്‍ ആറ്റിങ്ങല്‍(57), ബാലരാമപുരം(38), ഹൈസ്കൂളില്‍ ആറ്റിങ്ങല്‍(104), കിളിമാനൂര്‍(103) എന്നിവ ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടി. ഹയര്‍സെക്കന്‍ഡറിയില്‍ 88 പോയന്‍േറാടെ കിളിമാനൂരും നെയ്യാറ്റിന്‍കരയും ഒന്നാം സ്ഥാനം നേടി. 84 പോയന്‍േറാടെ പാലോടാണ് രണ്ടാം സ്ഥാനത്ത്. ശാസ്ത്രമേള എല്‍.പി വിഭാഗത്തില്‍ ആറ്റിങ്ങല്‍(36), യു.പിയില്‍ കിളിമാനൂര്‍ (38), ഹൈസ്കൂളില്‍ ബാലരാമപുരം(54), ഹയര്‍ സെക്കന്ഡറിയിയില് നെയ്യാറ്റിന്‍കര (60)എന്നിവ ഒന്നാം സ്ഥാനം നേടി. |
Wednesday, November 20, 2013
ശാസ്ത്ര, ഗണിത, ഐ.ടി മേളകളില്‍ ആറ്റിങ്ങല്‍ ഉപജില്ല ചാമ്പ്യന്മാര്
Subscribe to:
Posts (Atom)
നിങ്ങളുടെ അഭിപ്രായങ്ങള്‍