Monday, November 15, 2010

സാമൂഹ്യ ശാസ്ത്രം

അന്തരീക്ഷ ഘടന

അന്തരീക്ഷത്തിലെ എല്ലാ ഭാഗങ്ങളിലെയും താപനില ഒരുപോലെയല്ല. ഭൗമോപരിതലത്തില്‍ നിന്നും ഉയരങ്ങളിലേക്ക് പോകുന്തോറും താപനിലയിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകള്‍ക്കനുസരിച്ച് അന്തരീക്ഷത്തെ 4 മണ്ഡലങ്ങളായി തരംതിരിച്ചിരിക്കുന്നു.
1. ട്രോപ്പോസ്ഫിയര്‍
2.സ്ട്രാറ്റോസ്ഫിയര്‍
3.മിസോസ്ഫിയര്‍
4.തെര്‍മോസ്ഫിയര്‍


1. ട്രോപ്പോസ്ഫിയര്‍

ഭൂമിയുടെ ഉപരിതലത്തോടു ചേര്‍ന്നുനില്‍ക്കുന്ന അന്തരീക്ഷമണ്ഡലമാണിത്. സ്ഥലകാലഭേദങ്ങളനുസരിച്ചുും ട്രോപ്പോസ്ഫിയറിന്റെ ഉയരം വ്യത്യാസപ്പെട്ടു കാണപ്പെടുന്നു. ധ്രുവപ്രദേശങ്ങളില്‍ 8 KM ഉം ഭൂമധ്യരേഖാപ്രദേശങ്ങളില് 17 കിലോേമീറ്ററുമാണീ മേഖലയുടെ ശരാശരി ഉയരം.ചൂട് കൂടുതലായി അനുഭവപ്പെടുന്ന മേഖലകളില്‍ ട്രോപ്പോസ്ഫിയറിന്റെ ഉയരം കൂടുതലും തണുപ്പ് കൂടുതലായി അനുഭവപ്പെടുന്ന മേഖലകളില്‍ ട്രോപ്പോസ്ഫിയറിന്റെ ഉയരം കൂടുതലും തണുപ്പ് കൂടുതലായി അനുഭവപ്പെടുന്ന മേഖലകളില്‍ ഉയരം കുറവുമായിരിക്കും

2. സ്ട്രാറ്റോസ്ഫിയര്‍

ഉയരു കൂടുന്നതിനനുസരിച്ച് താപവ്യത്യാസം അനുഭവപ്പെടുന്നില്ല. സൂര്യനില്‍ നിന്നുള്ള അള്‍ട്രാവയലറ്റ് രശ്മികളെ ആഗിരണം ചെയ്ത് ഓക്സിജന്‍ തന്മാത്രകളുടെ വിഘടനവും ഓസോണ്‍ വാതകത്തിന്റെ നിര്‍മ്മിതിയും നടക്കുന്നത് ഇവിടെവച്ച

3. മിസോസ്ഫിയര്‍

ഉയരം കൂടുന്തോറും താപനില കുറഞ്ഞുവരുന്നു. ഇവിടെ -83 - -100 ഡിഗ്രി സെല്‍ഷ്യസ് വരെ ഊഷ്മാവ് കുറയാറുണ്ട്.
4. തെര്‍മോസ്ഫിയര്‍

ഊഷ്മാവ് വര്‍ദ്ധിക്കുന്ന മേഖല. 80 km മുതല്‍ 400 km വരെ ഉയരത്തിലുള്ള തെര്‍മോസ്ഫിയറിന്റെ ഭാഗത്തെ അയണോസ്ഫിയര്‍ എന്നു വിളിക്കുന്നു

No comments: