Thursday, September 12, 2013

സംരഭകത്വ ദിനാചരണം സെപ്റ്റംബര്‍ 12


കേരള ഗവണ്‍മെന്റ് നേതൃത്വത്തില്‍ ആവിഷ്കരിച്ച സംരഭകത്വ ദിനാചരണം സെപ്റ്റംബര്‍ 12 ന് ഞങ്ങളുടെ സ്കൂളില്‍ ആചരിച്ചു . ഉച്ചയ്ക്ക് ഒരു മണിക്ക് ഗൂഗിള്‍ ഹാങ്ഔട്ട് പ്രോഗ്രാം വഴി നടന്ന ഓണ്‍ലൈന്‍ പരിപാടിയില്‍ ഇരുന്നൂറോളം കുട്ടികളാണ് പങ്കെടുത്തത്. കുട്ടികളില്‍ സംരംഭകത്വം പ്രോത്സാഹിപ്പിക്കേണ്ടതിന്റെ ആവശ്യകത ഏറെയുള്ള ഇക്കാലത്ത് ഇത്തരമൊരു പരിപാടിയുടെ പ്രസക്തി വളരെ വലുതാണ്. വിദേശ കമ്പനികളുടെ ഉത്പന്നങ്ങള്‍ വാങ്ങി ഉപയോഗിക്കുന്നു എന്നതില്‍ നിന്ന് സ്വയം ഉത്പന്നങ്ങള്‍ നിര്‍മ്മിച്ച് മറ്റുള്ളവര്‍ക്കുകൂടി ലഭ്യമാക്കുന്നു എന്ന അവസ്ഥാന്തരത്തിലേക്കുള്ള ആദ്യത്തെ ചവിട്ടുപടിയാണിത്. വേണ്ടത്ര പ്രോത്സാഹനവും സാഹചര്യങ്ങളും ലഭിക്കാത്തതാണ് മിക്ക ആശയങ്ങളും പുറംലോകമറിയാതെ പോകുന്നതിനു കാരണം. ഈ പ്രവണത ഒഴിവാക്കുന്നതിനായുള്ള ശക്തമായ കുതിച്ചുചാട്ടമാണ് കേരള ഗവണ്‍മെന്റിന്റെ സംരഭകത്വ ദിനാചരണം. ഇതിനെ എല്ലാ ഗൗരവത്തോടുംകൂടി നോക്കിക്കാണാന്‍ ഞങ്ങള്‍ക്കു കഴിഞ്ഞു. ഈ പരിപാടിയില്‍ സ്കൂള്‍ ഹെ‍‍ഡ്മിസ്ട്രസ്സ് എസ്. സുജാത ടീച്ചര്‍, ഡെപ്ര്യൂട്ടി HM ശ്യാമള ടീച്ചര്‍, IT Co-ordinator ജഹ്ഫറുദ്ദീന്‍ സര്‍, സാബു സര്‍ എന്നിവര്‍ പങ്കാളികളായി.





by,
എസ്.എസ്. നരേന്ദ്രന്‍  x a