Monday, December 6, 2010

സ്വാഗതം
പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ അവതരിപ്പിക്കുന്ന പഠന പ്രോജക്ട്
വിഷയം : "കരനെല്‍ക്കൃഷിയുടെ പ്രായോഗിക ശാസ്ത്രം; കരകുളത്തെ കരനെല്‍കൃഷിയെ മുന്‍നിര്‍ത്തി ഒരു പഠനം"

അവതരിപ്പിക്കുന്നത്:
അമൃതലക്ഷ്മി. ജെ.എം 10 . D
അനുജ ശങ്കര്‍ 10 . B
ലക്ഷ്യങ്ങള്‍ :
1. കരനെല്‍കൃഷിക്കുവേണ്ട അടിസ്ഥാന സൗകര്യങ്ങള്‍
2. കരനെല്‍കൃഷിയുടെ പ്രായോഗിക ശാസ്ത്രം
3.കരനെല്‍കൃഷിയും കാലാവസ്ഥയും
4. കരനെല്‍കൃഷി - സാധ്യതകളും പരിമിതികളും
5. കരനെല്‍കൃഷി - വയലിലും കരയിലും

പ്രോജക്ട് ഏറ്റെടുക്കാനുണ്ടായ സാഹചര്യം -
1. ഒരു സാമൂഹ്യപ്രശ്നമായി ഭക്ഷ്യസുരക്ഷ മാറുന്നത്
2. നെല്‍കൃഷി നാള്‍ക്കുനാള്‍ കുറഞ്ഞുവരുന്നത്
3. അനധികൃതമായി പാടങ്ങള്‍ നികത്തപ്പെടുന്നത്
4. നെല്ലരിയുടെ ഉത്പാദനത്തില്‍ താത്പര്യം കുറയുന്നത്
5. നിലവിലുള്ള കൃഷിസമ്പ്രദായങ്ങളെ വെല്ലുവിളിച്ചുകൊണ്ട് കരകുളത്തെ കര്‍ഷകര്‍ നെല്ലിനു ജലസേചനം നടത്താന്‍ തയ്യാറയത്.
6. കരനെല്‍കൃഷിയുടെ കാര്‍ഷിക പ്രത്യേകത കരകുളം മാതൃകയില്‍ നിന്നും മനസ്സിലാക്കുന്നതിന്- എന്നീ കാരണങ്ങളാലാണ് ഞങ്ങളീ പ്രോജക്ട് ഏറ്റെടുത്തത്.

സാമ്പിള്‍ തിരഞ്ഞെടുപ്പ്
കരകുളം പ്രദേശത്തെ 100 കര്‍ഷകരെ പഠനത്തിനായി തിരഞ്ഞെടുത്തു.

വിവരശേഖരണ സാമഗ്രികള്‍
അഭിമുഖം
നിരീക്ഷണം
ചോദ്യാവലി
ആനുകാലിക പ്രസിദ്ധീകരണങ്ങള്‍
കരനെല്‍പ്പാടങ്ങളില്‍ നിന്നും ശേഖരിച്ച സാമ്പിളുകള്‍
പരീക്ഷണ പ്രവര്‍ത്തനങ്ങള്‍

വിവരങ്ങളുടെ ക്രോഡീകരണം
കരനെല്‍കൃഷിയിലൂടെ ഇന്ന് കൈമോശം വന്നുകൊണ്ടിരിക്കുന്ന കാര്‍ഷിക ജൈവവൈവിധ്യം സംരക്ഷിക്കാന്‍ സാധിക്കുമെന്ന് മനസ്സിലായി.

നിഗമനങ്ങളും കണ്ടെത്തലുകളും
1. ഒരു വാണിജ്യകൃഷി എന്നതിനപ്പുറം കരകുളവും തഴക്കരയും മുന്നോട്ട് വയ്ക്കുന്ന വീട്ടുമുറ്റത്തെ കൃഷി ഒരു ഉദ്യാനകൃഷി എന്ന രീതിയില്‍ സംഘടിപ്പിച്ചാല്‍ ഓരോ വീടുകളെയും ഭക്ഷ്യസുരക്ഷയുടെ കണ്ണികളായി കൊണ്ടുവരാന്‍ കഴിയും.
2. ഇന്ന് കൈമോശം വന്നുകൊണ്ടിരിക്കുന്ന കാര്‍ഷിക ജൈവവൈവിധ്യം കരനെല്‍കൃഷിയിലൂയെ സംരക്ഷിക്കാന്‍ സാധിക്കും
3. ഒരു പാഠം ഒരുങ്ങുമ്പോള്‍ ഒരു വ്യവസ്ഥിതിയെ നാം സൃഷ്ടിക്കുകയും പരിപാലിക്കുകയും സംരക്ഷിക്കുകയുമാണ് ചെയ്യുന്നത്.
4.മഴയെ ആശ്രയിച്ചു ചെയ്ത കരനെല്‍കൃഷി ഒരു വന്‍വിജയമായിരുന്നു. എന്നാല്‍ ഇന്ന് കാലാവസ്ഥ കര്‍ഷകന് അനുകൂലമല്ല എന്നും അതിനെ എങ്ങനെ പ്രയോജനപ്പെടുത്താമെന്നും ഈ പ്രോജക്ടിലൂടെ ഞങ്ങള്‍ക്ക് മനസ്സിലായി.

നന്ദി
മൂന്നു മാസം നീണ്ടുനിന്ന ഈ പ്രോജക്ട് ചെയ്യാന്‍ ഞങ്ങളെ സഹായിച്ച അധ്യാപകര്‍ക്കും, പഞ്ചായത്ത് അധികൃതര്‍ക്കും, കൂട്ടുകാര്‍ക്കും, മറ്റു വ്യക്തികള്‍ക്കും ഞങ്ങള്‍ നന്ദി രേഖപ്പെടുത്തുന്നു.

ഞങ്ങള്‍ ചെയ്ത കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍
1. കര്‍ഷകര്‍, കര്‍ഷകസംഘങ്ങള്‍, വനിതാപുരുഷസംഘങ്ങള്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ക്കെല്ലാം കരനെല്‍കൃഷിയറിവ് പകര്‍ന്നു.
2.കരനെല്‍കൃഷിയുമായി ബന്ധപ്പെട്ട് സ്കൂളില്‍ സെമിനാര്‍ അവതരിപ്പിച്ചു.
3.നിരവധി മാധ്യമങ്ങളിലും, കൃഷിശാസ്ത്ര കോണ്‍ഗ്രസ്സിലും ഞങ്ങളീ പ്രോജക്ട് അവതരിപ്പിച്ചു.

ഇത്തിരി സ്ഥലത്ത് വീട്ടിലും സ്കൂളിലും കരനെല്‍കൃഷി ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് ഞങ്ങളിപ്പോള്‍. ഈ ശാസ്ത്രവര്‍ഷത്തില്‍ നാടിന് പ്രയോജനപ്പെടുന്ന ഒരു ഗവേഷണ പഠനം സംഘടിപ്പിക്കാനായതിന്റെ സന്തോഷം ശാസ്ത്രലോകവുമായി പങ്കുവച്ചുകൊണ്ട് ഈ ഗവേഷണ പ്രോജക്ട് ശാസ്ത്രലോകത്തിനുവേണ്ടി സമര്‍പ്പിക്കുന്നു....................

No comments: