ചെറുശ്ശേരി
എ.ഡി പതിനഞ്ചാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന മഹാകവി .കോലത്തുനാട് ഭരിച്ചിരുന്ന ഉദയവര്‍മ്മന്റെ സദസ്യനായിരുന്നു. കവിതാവാസനയും ഭാവനയും ഒത്തിണങ്ങിയ കവി. കൃഷ്ണഗാധയാണ് പ്രധാന കൃതി. ഭക്തിയാണ് ഇതില്‍ കൂടുതല്‍ നിറഞ്ഞു നില്‍ക്കുന്നത്.
വള്ളത്തോള്‍ നാരായണമേനോന്‍
മലബാറിലെ വെട്ടത്തുനാട്ടില്‍ വള്ളത്തോള്‍ വീട്ടില്‍ ജനിച്ചു. പ്രതിപാദ്യത്തില്‍ വൈവിധ്യവും പ്രടിപാധനത്തില്‍ വൈച്ചിത്ര്യവും പുലര്‍ത്തിക്കൊണ്ട് മഹാകാവ്യം മുതല്‍ ഭാവഗീതങ്ങള്‍ വരെ
രചിച്ചു മലയാള കവിതയെ സമ്പുഷ്ടമാക്കിധാരാളം കൃതികള്‍ മലയാളതിലേക്കു വിവര്‍ത്തനം ചെയ്തു.
ചിത്രയോഗം,മഹാകാവ്യം,ബന്ധനസ്ഥനായ അനിരുദ്ധന്‍,മഗ്ദാലനമാരിയം,ശിഷ്യനും മകനും,
തുടങ്ങിയ കാവ്യങ്ങള്‍,സാഹിത്യമഞ്ഞരിയെന്ന പേരില്‍ പതിനൊന്നു കവിത സമാഹാരങ്ങള്‍ തുടങ്ങിയവയാണ് വള്ളത്തോളിന്റെ പ്രധാനകൃതികള്‍.കേരളകലാമണ്ഡലം സ്ഥാപിക്കുന്നതില്‍
പ്രധാനപങ്കു വഹിച്ചു.
No comments:
Post a Comment